Tuesday, 5 April 2011

ഹമീദ് വാണിമേൽ രാജി(യാവുന്നു).....?ഞാൻ,എന്റെ അഭിപ്രായം,അതെല്ലാ ഭൂരിപക്ഷ അഭിപ്രായങ്ങൾക്കും അതീതമാവണം,അതു തന്നെ സംഘടന അംഗീകരിക്കണം,അല്ലാത്ത പക്ഷം ഞാൻ പത്ര സമ്മേളനം
നടത്തി രാജിവെച്ചുപോകും ,
ജമാഅത്തെ ഇസ്ലാമി മുൻ പൊളിറ്റിക്കൽ സെക്രട്ടറി ഹമീദ് വാണിമേലിന്റെ രാജിയുമായി വളരെ ലളിതമായി ആർക്കും മനസ്സിലാക്കാൻ കഴിയുന്ന നിഗമനം  ഇതുമാത്രമാണു.
ഇടതുപക്ഷത്തിനോ വലതുപക്ഷത്തിനോ പൊതുസമൂഹത്തിൽ നിലവാരവും ആദർശശുദ്ധിയുമുള്ള സ്ഥാനാർത്ഥികൾക്കോ വോട്ടുകൊടുക്കുക എന്നതിന്റെ അർത്ഥം അവർ ജമാഅത്തിനെ വിമർശിക്കാതിരിക്കുന്നു അല്ലെങ്കിൽ എതിർക്കുന്നില്ല എന്നു മാത്രമാണോ?കോൺഗ്രസ്സ് ഭരണകാലത്താണു ജമാഅത്ത് രണ്ടു വട്ടം നിരോധിക്കപ്പെട്ടിട്ടുള്ളത്,അതേപോലെ തന്നെ കേരളത്തിൽ മാഫിയാ വിളയാട്ടങ്ങളും പോലീസ് അതിക്രമങ്ങളും കൂടുതലായി നടന്നിട്ടുള്ളത് യുഡി എഫ് ഭരണകാലത്താണു,ജമാഅത്തിനെ മുസ്ലിം ലീഗോളം രൂക്ഷമായി എതിർക്കുകയും ശാരീരികമായും മറ്റുതരത്തിലും യാതൊരു പ്രതിപക്ഷ ബഹുമാനവും കൂടാതെ കൈകാര്യം ചെയ്ത സമുദായ സംഘടനകൾ വേറെയുണ്ടോ എന്നും സംശയമാണു.
എങ്കിലും ഇലക്ഷൻ നയം രൂപീകരിക്കുമ്പോൾ കേരളീയ പൊതു സമൂഹ താൽ‌പ്പര്യവും അഴിമതി വിരുദ്ധവും ഫാഷിസത്തിനെതിരെ ശക്തമായ നിലപാടുകളുമുള്ള സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും വോട്ടുകിട്ടിയിട്ടുണ്ട്.പ്രസ്ഥാനത്തെ താത്വികമായോ ആദർശപരമായോ എതിർക്കുന്നു എന്ന വസ്തുത പലപ്പോഴും വിസ്മരിച്ചു കൊണ്ടുതന്നെയാണു വോട്ടുകൊടുത്തിട്ടുള്ളത്.നേത്രുതലത്തിൽ നടക്കുന്ന വ്യക്തിസംഭാഷണങ്ങളും സംഘടനാ ബന്ധങ്ങളും രഹസ്യസ്വഭാവത്തിലല്ല മറിച്ചു സംഘടനയുടെ താഴേക്കിടയിൽ അറിഞ്ഞു കൊണ്ടുതന്നെയാണു സംഭവിക്കാറുള്ളത്.ശക്തമായ ഉൾപാർട്ടി ജനാധിപത്യവും കേഡർ സ്വഭാവവും വ്യക്തമായ നിലപാടുകളുമാണു പൊതുസമൂഹം പലപ്പോഴും ജമാഅത്ത് തീരുമാനങ്ങളെ ആകാംക്ഷ പൂർവ്വം കാത്തിരിക്കുന്നതും ചർച്ചചെയ്യപ്പെടുന്നതും.വ്യക്തിയെന്നത് സംഘടനയുടെ അടിസ്ഥാന യൂണിറ്റാവുന്നതും വ്യക്തിപ്രഭാവമെന്നത് സംഘടനയിലൂടെ ആർജ്ജിച്ചെടുക്കുന്നതും എന്നാൽ വ്യക്തി സംഘടനക്കതീതമായി വളരാൻ പാടില്ലാത്തതുമാണു.ആവളർച്ചയോ സ്വന്തത്തെപ്പറ്റിയുള്ള അമിതമായ ആത്മവിശ്വാസമോ സംഘടനാവിരുദ്ധ കാര്യങ്ങളിലുള്ള പങ്കാളിത്തമോ പലപ്പോഴും സംഘടന വിട്ടുപോവാൻ പ്രേരിപ്പിക്കുകയോ നിർബന്ധമാക്കപ്പെടുകയോ ചെയ്യുന്നു.അല്ലെങ്കിൽ കാലാനുഗതമായി വികസിക്കുന്ന ഇസ്ലാമികപ്രസ്ഥാനങ്ങൾ സ്വയം ശുദ്ധീകരണപ്രവർത്തനങ്ങൾ നടത്തുമ്പോൾ ബഹിർഗമിക്കുന്ന മാലിന്യങ്ങളായി മാറുന്നു.

ക്രൂരവാക്യം
----------------------
കാരണങ്ങളൊന്നും വ്യക്തമല്ല,വ്യക്തമാവുന്നതിനുമുമ്പേ
ഇറങ്ങിപ്പോയതാണോയെന്നു ക്രൂരസംശയം.അതോ
അദ്ദേഹം പറഞ്ഞതുപോലെ ചർച്ചചെയ്യേണ്ട സഭകളിലൊക്കെ
ചർച്ചചെയ്തു..ഭൂരിപക്ഷാഭിപ്രായത്തിനാണല്ലോ പരിഗണന..
അല്ലേ..അങ്ങിനെയല്ലങ്കിൽ ?നമുക്കും തങ്ങൾക്കുവിട്ടുകൊടുക്കാം